ഒടുവിൽ ജെൻസൺ മരണത്തിന് കീഴടങ്ങി.ശ്രുതി വീണ്ടും തനിച്ചായി

കൽപ്പറ്റ : ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ ശ്രുതിയുടെ നിയുക്ത വരൻ ജാൻസൺ മരണത്തിന് കീഴടങ്ങി. ഇന്നലെ വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണ് വാനിൽ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെൻസനുമുൾപെടെ 9 പേർക്കു പരുക്കേറ്റത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെന്‍സണെ അടിയന്തരമായി മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. കുടുംബത്തോടൊപ്പം കോഴിക്കോട്ടേക്ക് പോകുന്നതിനിടയിലാണ് വെള്ളാരംകുന്നിലെ വളവില്‍ വച്ച് അപകടമുണ്ടായത്. മരുന്നുകളോട് ജെന്‍സണ്‍ന്റെ ശരീരം പ്രതികരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ജെന്‍സന്റെ കാലിന് ഒടിവും ഉണ്ടായിരുന്നു. മുഖത്ത് പൊട്ടലുമേറ്റിട്ടുണ്ട്.

വയനാട് ദുരന്തം നടക്കുമ്പോള്‍ ബന്ധുവീട്ടിലായതിനാല്‍ മാത്രമാണ് ശ്രുതി രക്ഷപ്പെട്ടത്. മാതാപിതാക്കളെയും സഹോദരിയെയും കാണാതായിരുന്നു. അനിയത്തി ശ്രേയയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. പത്ത് വര്‍ഷമായി ശ്രുതിയും ജെന്‍സണും പ്രണയത്തിലാണ്.

ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ . വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിന്നിരുന്നത്. ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *