മാനന്തവാടി: ടൗണിനിലെ പിഎ ബനാന എന്ന സ്ഥാപനത്തില്‍നിന്നു കഴിഞ്ഞ ആറിന് 2.095 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഉടമ നൗഫലിനെ കേസില്‍ കുടുക്കുന്നതിനു ഗൂഢാലോചന നടത്തുകയും കടയില്‍ കഞ്ചാവ് വയ്ക്കുകയും ചെയ്ത സംഘത്തില്‍ ഉള്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ ജീന്‍സ് വര്‍ഗീസിനെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. നൗഫലിന്റെ പിതാവ് അബൂബക്കറും ഉള്‍പ്പെടുന്നതാണ് ഗൂഢാലോചന നടത്തിയ സംഘം. കുടുംബപ്രശ്നങ്ങളില്‍ മകനോടുള്ള വിരോധം കേസില്‍ക്കുടുക്കി തീര്‍ക്കുന്നതിനാണ് കടയില്‍ കഞ്ചാവുവയ്ക്കാന് അബൂബക്കറും കൂട്ടാളുകളും പദ്ധതിയിട്ടതെന്നു എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് ചന്ദ്രന് പറഞ്ഞു.
കടയില്‍നിന്നു കഞ്ചാവ് കണ്ടെടുത്തദിവസം അറസ്റ്റിലായ നൗഫലിനു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ അബൂബക്കര്‍ ഉള്‍പ്പടെ മൂന്നു പേരെ പിടികൂടാനുണ്ട്. കോടതിയില്‍ ഹാജരാക്കിയ ജിന്‍സ് വര്‍ഗീസിനെ റിമാന്‍ഡ് ചെയ്തു.
കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍
