കല്‍പ്പറ്റ: മുഴുസമയ പിആര്‍ഡി ഡയറക്ടറെ നിയമിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് ഇരട്ടിയാക്കുക, പുതുതായി പെന്ഷന് ലഭിച്ചവരുടെ കുടിശിക തീര്‍ത്ത് നല്‍കുക, നിലവിലെ പെന്‍ഷന്റെ പകുതി ആശ്രിത പെന്ഷന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
കൈനാട്ടി പദ്മപ്രഭാ ഗ്രന്ഥാലയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി സ്വരൂപിച്ച സംസ്ഥാന ഫണ്ട് ടി.വി. രവീന്ദ്രനില്നിന്നു സംസ്ഥാന വൈസ് പ്രസിഡന്റ് എം. ബാലഗോപാല്‍ സ്വീകരിച്ചു. വയനാട് പ്രസ്ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ, സെക്രട്ടറി ജോമോന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കെ. സജീവന് പി. രാജഗോപാല്‍ മെംബര്‍ഷിപ്പ് നല്കി. ഭാരവാഹികളായി പി.കെ. അബ്ദുള്‍ അസീസ് (പ്രസിഡന്റ്), സെബാസ്റ്റ്യന്‍ ജോസഫ്, സി.കെ. നളിനാക്ഷന് (വൈസ് പ്രസിഡന്റുമാര്‍), ടി.വി. രവീന്ദ്രന്(സെക്രട്ടി), പ്രദീപ് മാനന്തവാടി, കെ. സജീവന് (ജോയിന്റ് സെക്രട്ടറിമാര്‍), പി. രാജഗോപാലന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പി.കെ. അബ്ദുള്‍ അസീസ് സ്വാഗതം പറഞ്ഞു.
മുഴുവന്‍ സമയ പിആര്‍ഡി ഡയറക്ടറെ നിയമിക്കണം: സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം
