മാനന്തവാടി : കെയർ ഇക്കോണമിയിലെ തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് കുടുംബശ്രീ സംരഭ മാതൃകയിൽ ആരംഭിക്കുന്ന കെ 4 കെയർ പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം സമാപിച്ചു. പരിശീലനം പൂർത്തീകരിച്ചവർക്കുള്ള ടൂൾ കിറ്റ്, യൂണിഫോം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തി. പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ വി കെ റജീന നിർവഹിച്ചു. ഫാദർ ജോമേഷ് (അസിസ്റ്റന്റ് ഡയറക്ടർ,സെന്റ് ജോസഫ് ഹോസ്പിറ്റൽ, മാനന്തവാടി) അദ്യക്ഷത വഹിച്ചു. ട്രെയിനിങ് ഏജൻസിയായ HLFF PPT പ്രതിനിധി മോഹിഷ, ബ്ലോക്ക് കോർഡിനേറ്റർ അതുല്യ, എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്ലോക്ക് കോർഡിനേറ്റർ മഹിജ എം എസ്, ഹോസ്പിറ്റലിൽ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് ഡി പി എം ഹുദൈഫ് പി സ്വാഗതം പറയുകയും, ഡി പി എം ശ്രുതി രാജൻ നന്ദി പറയുകയും ചെയ്തു.
കെ4കെയർ -സാന്ത്വന രംഗത്തെ കുടുംബശ്രീ സംരഭം: രണ്ടാം ഘട്ട പരിശീലനം സമാപിച്ചു.
