കണ്ണൂർ യൂണിവേഴ്സിറ്റി ഇലക്ഷൻ: മാനന്തവാടി മേരി മാതാ കോളജിൽ കെഎസ്‌യു പാനലിന് മിന്നുന്ന ജയം.

മാനന്തവാടി: കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാനന്തവാടി മേരി മാതാ കോളേജിൽ കെ എസ് യു പാനലിന് മിന്നുന്ന വിജയം. മുഴുവൻ മേജർ സീറ്റുകളിലും വിജയിച്ചു കെഎസ്‌യു യൂണിയൻ നിലനിർത്തി. ചെയർമാൻ അഡോൺ, വൈസ് പേഴ്സൺ ആൻ തെരേസ, യു യു സി ഷിജാസ് അഹമ്മദ്, സെക്രട്ടറി അമീനുൽ നിഹാൽ,ജനൽ ക്യാപ്റ്റൻ കിരൺ ജോർജ്, ആർട്സ് സെക്രട്ടറി റൗഫ്, ജോയിൻ സെക്രട്ടറി ഫെമിന, മാഗസിൻ എഡിറ്റർ റിയാ പോൾ. തുടർന്നു പ്രകടനവുമായി എത്തിയ കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ വിജയാഘോഷം സംഘടിപ്പിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് അഡ്വ. ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് നിഷാന്ത്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സുനിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് അസീസ് വാളാട്, ആദിൽ മുഹമ്മദ്, മുബാരിഷ് അയ്യർ, റ്റിയ ജോസ്,ഹർഷൽ കെ രോഹിത് ശശി, അതുൽ തോമസ്, അജ്മൽ പള്ളത്ത്,ആസിഫ് സഹീർ, മുഹമ്മദ്‌ റിഷാദ്,ബേസിൽ ജോർജ്,ബേസിൽ സാബു തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *