കല്‍പ്പറ്റ: കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത നേതൃസമ്മേളനവും പഠനശിബിരവും 13, 14 തീയതികളില്‍ ഡി പോള്‍ ഓഡിറ്റോറിയത്തില്‍ (നീതു വരകുകാലായില്‍ നഗര്‍) നടത്തും. ഗ്ലോബല്‍ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കും. കത്തോലിക്ക കോണ്‍ഗ്രസ് രൂപത സമിതി പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കല്‍, ഡയറക്ടര്‍ ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍, ജനറല്‍ കണ്‍വീനര്‍ സജി ഫിലിപ്പ്, പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് ബിനു ഏറനാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, ഫൊറോന എക്സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന പഠനശിബിരം 13നു വൈകുന്നേരം 5.30ന് ജപമാലയോടുകൂടി ആരംഭിക്കും. രൂപത വികാരി ജനറാള്‍ മോണ്‍.പോള്‍ മുണ്ടോളിക്കല്‍ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഭാരവാഹികളായ രാജീവ് കൊച്ചുപറമ്പില്‍, ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ജോസുകുട്ടി ഒഴുകുകയില് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും.
14ന് രാവിലെ ഒന്‍പതിന് നേതൃത്വസംഗമം തുടങ്ങും. കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് ഭാരവാഹികള്‍, രൂപത, ഫെറോന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിക്കും. ഡയറക്ടര്‍ ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍ ആമുഖപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്മാന് ഫാ.ജോഷി പെരിയപുറം, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ.സാജു കൊല്ലപ്പള്ളി, യൂണിറ്റ് വൈസ് പ്രസിഡന്റ് രാജന് ബാബു പാലന്മൂട്ടില്, ജനറല്‍ കണ്‍വീനര്‍ സജി ഫിലിപ്പ് എന്നിവര്‍ പ്രസംഗിക്കും. രൂപത ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പുരയ്ക്കല്‍ സ്വാഗതം പറയും. ചര്‍ച്ചകള്‍ക്കും ക്ലാസുകള്‍ക്കും ഗ്ലോബല്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കും.
അടുത്ത മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനരേഖ നേതൃസമ്മേളനം തയാറാക്കും. സംഘടനയുടെ രാഷ്ട്രീയ നിലപാടിന് രൂപം നല്‍കും. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, കര്‍ഷകവിരുദ്ധ ഇഎസ്എ വിജ്ഞാപനം, വന്യജീവിശല്യം, പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം, വയനാട് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, സമുദായ ശക്തീകരണം, തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ സമീപനം എന്നീ വിഷയങ്ങളില്‍ പഠനവും ചര്‍ച്ചയും നടക്കും.
ഗ്ലോബല്‍ ഭാരവാഹികള്‍ക്കുള്ള സ്വീകരണയോഗത്തില്‍ രൂപത പ്രസിഡന്റ് അധ്യക്ഷത വഹിക്കും. കല്‍പ്പറ്റ ഫൊറോന ഡയറക്ടര്‍ ഫാ.ടോമി പുത്തന്‍പുര അനുമോദന പ്രസംഗം നടത്തും. ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ.രാജീവ് കൊച്ചുപറമ്പില്‍, ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ.ജോസുകുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ.ടോണി പുഞ്ചകുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും.
കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത നേതൃസമ്മേളനവും, പഠനശിബിരവും 13, 14 തീയതികളില്‍ കല്‍പ്പറ്റയില്‍
