ഒയിസ്‌ക നെല്‍ക്കൃഷി: ഞാറുനടീല്‍ നടത്തി

കല്‍പ്പറ്റ: ഒയിസ്‌ക ഇന്റര്‍നാഷണല്‍ ചാപ്റ്ററും മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് നഴ്‌സിങ് കോളജും സംയുക്തമായി കോക്കുഴിയില്‍ നടത്തുന്ന നെല്‍ക്കൃഷിയുടെ ഞാറുനടീല്‍ നടത്തി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഒയിസ്‌ക ചാപ്റ്റര്‍ സെക്രട്ടറി എല്‍ദോ ഫിലിപ്പ് ,ലൗലി അഗസ്റ്റിന്‍, സി.കെ. സിറാജുദ്ദീന്‍, വിനീത കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. യുവകര്‍ഷകരായ ബിനീഷ് അമ്പലവയല്‍, പി.കെ. അബ്ദുല്‍ റഷീദ് എന്നിവരെ ആദരിച്ചു. ചാപ്റ്റര്‍ അംഗങ്ങളും നഴ്‌സിങ് കോളജ് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് കോക്കുഴിയില്‍ ഞാറ് നട്ടത്. കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും ഇവരുടെ പങ്കാളിത്തം ഉണ്ടാകും. അഞ്ചാം തവണയാണ് ഒയിസ്‌ക ചാപ്റ്റര്‍ നെല്‍ക്കൃഷി നടത്തുന്നത്. നെല്‍ക്കൃഷി യുവ തലമുറയ്ക്കും സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *