ചെന്നലോട്: തരിയോട് സെക്കന്‍ഡറി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വോളണ്ടിയര്‍ കൂട്ടായ്മ കിടപ്പുരോഗികള്‍ക്ക് ഓണക്കിറ്റുകള്‍ വീടുകളില്‍ എത്തിച്ച നല്‍കി. തരിയോട്, വെങ്ങപ്പള്ളി, കോട്ടത്തറ, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ പാലിയേറ്റീവ് കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് വിതരണം പൂര്‍ത്തിയാക്കിയത്. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി വിതരണം ഉദ്ഘാടനം ചെയ്തു. വോളണ്ടിയര്‍മാരായ ടി.കെ. ജോര്‍ജ്, ശാന്തി അനില്‍, സ്റ്റാഫ് നഴ്‌സ് കെ. രാജാമണി, ഫിസിയോതെറാപ്പിസ്റ്റ് റിയ ഐസണ്‍, കമ്മ്യൂണിറ്റി നഴ്‌സുമാരായ ബീന അജു, പി.വി. ബിന്‍സി, പി.എം. ദൗലത്ത്, കെ.ബി. ജിന്‍സി, പാലിയേറ്റീവ് വോളണ്ടിയര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കിടപ്പുരോഗികള്‍ക്ക് ഓണക്കിറ്റ് നല്‍കി
