സുല്‍ത്താന്‍ ബത്തേരി : ശ്രേയസും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീഡ്‌സും സംയുക്തമായി നൂല്‍പ്പുഴ പഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് എന്‍എഫ്‌ഐ(നോണ്‍ ഫുഡ് ഐറ്റംസ്)-വാഷ് കിറ്റുകള്‍ വിതരണം ചെയ്തു. 9,000 രൂപയുടെ സാമഗ്രികളാണ് ഓരോ കിറ്റിലും.
കുടുംബങ്ങളുടെ അക്കൗണ്ടില്‍ 9,500 രൂപ വീതം ലഭ്യമാക്കി. മൈക്കര ഉന്നതിയില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപി ആലത്തൂര്‍ ഉദ്ഘാടനം ചെയ്തു. ശ്രേയസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ഡേവിഡ് ആലിങ്കല്‍ അധ്യക്ഷത വഹിച്ചു. സീഡ്‌സ് കോ ഓര്‍ഡിനേറ്റര്‍ ഷാരോണ്‍, ശ്രേയസ് പ്രോഗ്രാം മാനേജര്‍ കെ.വി. ഷാജി, പ്രോഗ്രാം ഓഫീസര്‍ ജിലി ജോര്‍ജ്, കെ.ജി. ലെനീഷ്, സി. നീതു, കെ.ആര്‍. അഷിത എന്നിവര്‍ പ്രസംഗിച്ചു
