പാലിയേറ്റിവ് രോഗികൾക്ക് ഓണകിറ്റ് വിതരണം ചെയ്തു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പലവിധ രോഗ പീഡകളാലും അപകടം സംഭവിച്ചും വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാലും കിടപ്പിലായി സാന്ത്വന പരിചരണത്തിൽ കഴിയുന്ന രോഗികൾക്ക് ഓണസമ്മാനമായി പലവ്യഞ്ജനങ്ങളും പച്ചക്കറികളും കിറ്റും അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വോളണ്ടിയർമാർക്ക് കിറ്റ് നൽകിക്കൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ വിതരണഉദ്ഘാടനം നിർവ്വഹിച്ചു. പാലിയേറ്റീവ് സപ്പോർ ട്ടിങ്ങ് കമ്മിറ്റി ചെയർമാർ കെ.ടി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.ഡോക്ടർ ഷൗഖീൻ എം, സി. മെമ്പർഅനീഷ്, സി ഇ ഹാരിസ്, ജോസ് ക്കുട്ടി, ജോസഫ് പുല്ലുമാരിയിൽ, ജോസ്.കെ, പാലിയേറ്റിവ് നേഴ്സ് ജിൻസി, പാലിയേറ്റീവ് വോളണ്ടിയർമാർ, ആശാവർക്കർമാർ, പ്രമോട്ടർമാർ തുടങ്ങിയവർ സംബന്ധിച്ചു കൺവീനർ ജിജി ജോസഫ് സ്വഗതവും ഗഫൂർ സി കെനന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *