അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ 40 ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് 1000 രൂപയും, ഹരിത കർമ്മ സേനാ കൺസോർഷ്യം അക്കൗണ്ടിൽ നിന്ന് 9000 രൂപയും ഉൾപ്പെടുത്തി 10000 രൂപ ഓണം ബോണസ് നൽകി. കൂടാതെ 2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള ഹോണറേറിയത്തിൻ്റെ അരിയർ തുക 6,58,790 രൂപയും, പൂകൃഷി ചെയ്ത ഇനത്തിൽ നൽകേണ്ട 40,640 രൂപയും ഹരിത കർമ്മ സേനാംഗങ്ങൾക്ക് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജെസ്സി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഷീജബാബു, എ ആർ മോഹനൻ, വി വി രാജൻ, നിഷ രഘു, സുമിത വാസുദേവൻ എന്നിവർ സംസാരിച്ചു. അസിസ്റ്റൻറ് സെക്രട്ടറി കെ ജി ബിജു സ്വാഗതവും എച്ച് ഐ ഉണ്ണിക്കണ്ണൻ നന്ദിയും പറഞ്ഞു.
കരുതൽ, കൈത്താങ്ങ്; ഹരിത കർമ്മ സേനാംഗങ്ങൾക്ക് ബോണസ് വിതരണം ചെയ്തു
