ആയുഷ് വയോജന ക്യാമ്പ് സംഘടിപ്പിച്ചു

അമ്പലവയൽ: സർക്കാരിൻ്റെ നൂറു ദിന പരിപാടി കളുടെ ഭാഗമായി നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടത്തുന്ന ആയുഷ് വയോജന ക്യാമ്പ് അമ്പലവയൽ ഗ്രാമപഞ്ചായത്തിൻ്റെ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സിൻ്റെ ആഭിമുഖ്യത്തിൽ സെന്റ് മാർട്ടിൻ ഹാളിൽനടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ഷമീർ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻസിംഗ് കമ്മിറ്റി അംഗം ജെസ്സി ജോർജ് സ്വാഗതം പറഞ്ഞു. സീനിയർ സിറ്റിസൺസ് വെൽഫയർ ഫ്രെണ്ട്സ് അസോസിയേഷൻ സെക്രട്ടറി എൻ സി കുര്യാക്കോസ്, സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡൻറ് കെ മുഹമ്മദ്, ഗ്രാമപഞ്ചായത്തംഗം എം യു ജോർജ് എന്നിവർ ആശംസകൾ പറഞ്ഞു.

 

ഡോ. നിഖിലാ ചന്ദ്രൻ ബോധവത്കരണ ക്ലാസ്സ് എടുത്തു. അനഘമണിരാജ് നന്ദി പറഞ്ഞു.

 

മെമ്പർമാരായ വി വി രാജൻ, സെബാസ്റ്റ്യൻ, ജയശ്രീ, രാജി വിജയൻ, ആമിന, ബീനമാത്യു, മോഹനൻ, ഷൈനി ഉതുപ്പ്, പി ടി കുര്യാച്ചൻ എന്നിവർ പങ്കെടുത്തു. ഡോ. രേഖ ആകാശ്, ഡോ. സംഗീതാ ഗോകുലൻ, ഡോ. അഥീന എന്നിവരുടെ നേതൃത്വത്തിൽ, ജനറൽ, നേത്ര രോഗ, മാനസിക രോഗ ചികിത്സ എന്നീ സ്പെഷ്യൽ ഓപികൾ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *