പല്‍പ്പള്ളി: വനം വകുപ്പ് ചെതലത്ത് റേഞ്ച് നടത്തിവരുന്ന സ്‌നേഹവും കരുതലും പദ്ധതിയുടെ ഭാഗമായി ദുബായ് കീംസ് എക്വിപ്‌മെന്റ്‌സ്, ചെറുവാടി അഡ്വഞ്ചര്‍ ക്ലബ് എന്നിവയുടെ സഹായത്തോടെ ചീയമ്പം 73, വട്ടപ്പാടി, കോളിമൂല ഭാഗങ്ങളിലെ കിടപ്പുരോഗികള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ചീയമ്പം 73 ജീവസ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ് അധ്യക്ഷത വഹിച്ചു. ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍
അബ്ദുള്‍ സമദ്, ഇരുളം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഗഫൂര്‍, ടിഇഒ ജോഷി, വാര്‍ഡ് അംഗങ്ങളായ രാജന്‍, റിയാസ് എന്നിവര്‍ പ്രസംഗിച്ചു.
