മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സാമൂഹികപൂക്കളം ഒരുക്കി

മാനന്തവാടി: ജിഹ്വ നിധി അംഗങ്ങളും പൊതുജനങ്ങളും ചേര്‍ന്ന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സാമൂഹികപൂക്കളം ഒരുക്കി. മുണ്ടകൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു പൂക്കളം ഒരുക്കിയത്. ദുരന്ത ഭൂമിയില്‍ കഠിനധ്വാനം ചെയ്ത സംഘടനകള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, തൃതല പഞ്ചായത്ത് ഭാരവാഹികള്‍ എം എല്‍ എ മാര്‍, മന്ത്രിമാര്‍, സാമൂഹികപ്രേവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍ എന്നിവരെ ആദരിച്ചു. ജിഹ്വ മാനേജിംഗ് ഡയറക്ടര്‍ ബേബി പള്ളത്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വി കെ ലളിത, എക്സികുട്ടീവ് ഡയറക്ടര്‍ എം ആര്‍ സന്തോഷ്, പ്രഗില്‍ പ്രഭാകരന്‍, ഐ കെ അനിത, റംല സത്താര്‍, ടി എസ് ശ്രീജേഷ്, രാജമ്മ വെണ്ണിയോട്, പി നിര്‍മല, കമല വിനോദ് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *