സുൽത്തൻബത്തേരി: ഭദ്രാസനം, കോരന് കുമ്പിളിൽ കഞ്ഞി എങ്കിലും മതി എന്ന് പറയേണ്ട സ്ഥിതിയിൽ ആയിരിക്കുന്നു നമ്മുടെ കർഷകരുടെ ഇന്നത്തെ അവസ്ഥ . സാമൂഹിക വിപത്തായ മദ്യം വിതരണം ചെയുന്ന ബിവറെജ് ജീവനക്കാർക്ക് എല്ലാ അനുകൂലങ്ങളും ഉത്സവ ബത്തകളും നകുവാൻ ഉത്സാഹിക്കുമ്പോൾ അന്നം തരുന്ന മണ്ണിൽ പണിയെടുക്കുന്ന കർഷ സമൂഹത്തോട് സർക്കാർ കാണിക്കുന്നത് തികഞ്ഞ അവഗണനയാണ് . ഇത് തികച്ചതും പ്രതിഷേധാർഹമാണ് . വയനാടിന് വേണ്ടി ലോകം മുഴുവൻ ഉള്ള മലയാളികളിൽ നിന്നും സഹായം ഒഴുകി എത്തുമ്പോൾ അവഗണിക്ക പെട്ടുപോകുന്ന വയനാട്ടിലെ കർഷകരുടെ അവസ്ഥ വാർത്തയെ അല്ലാതാകുന്നത് നീതിയല്ല . 2021 വർഷം മുതൽ ഉള്ള കാലവർഷക്കെടുതി ധനസഹായമാണ് ഇനിയും നൽകാതെ ഉത്തരവാദപെട്ടവർ നിസംഗത പുലർത്തുന്നത് . പല കുടുംബങ്ങളും നിത്യവൃത്തിക്ക് വഴികാണാതെ കടക്കെണിയിൽ പെട്ട് തകർന്ന സ്ഥിതിയിൽ ആണ് എന്നത് ദുഖത്തോടെ പറയട്ടെ . വയനാട്, മാന്തവാടി , സുൽത്തൻ ബത്തേരി , കല്പറ്റ തുടങ്ങിയ ഇടങ്ങളിൽ നിന്ന് കർഷകരുടെ ജീവിത പ്രതിസന്ധിയെ കുറിച്ച് നിരവധി വാർത്തകളും , അനുഭവങ്ങളും നേരിട്ട് കാണുവാനും അറിയുവാനും കഴിഞ്ഞതിനാലാണ് അവരിൽ ഒരാളായി ഇവിടെ ജിവിക്കുന്ന വ്യത്ക്തി എന്ന നിലയിൽ പരസ്യ പ്രതികരണത്തിന് മുതിരുന്നത് .ഓണകാലത്തെ വരുമാനം സ്വപ്നം കണ്ടവർക്ക് ഇലപോലും വെട്ടാൻ കഴിയാത്ത അവസ്ഥ എന്നത് ഈ മേഖലയിൽ ഉള്ള കർഷകരുടെ ഭീകരമായ തകർച്ച വെളിവാക്കുന്നതാണ് . വായ്പ്പ എടുത്തവർക്ക് സബ്സിഡി കൂടി നൽകാതായതയോടെ മുഴുവൻ പലിശ തുകയും അടക്കേണ്ട സ്ഥിതിയായിരുന്നു . മന്ത്രിമാരെ നേരിൽ കണ്ടും , കേരള സദസ്സ് വഴിയും പരാതികൾ നൽകി എങ്കിലും യാതൊരു പരിഗണനയും ലഭിച്ചില്ല എങ്കിൽ പിന്നെ ആരാണ് ഈ പ്രതിസന്ധിക്ക് പരിഹാരം കാണണ്ടത് . വർഷങ്ങളായി മുടങ്ങി കിടക്കുന്ന സബ്സിഡി എങ്കിലും നൽകിയിരുന്നു എങ്കിൽ ഇപ്പോഴത്തെ അവസ്ഥയിൽ നമ്മുടെ കർഷകർക്ക് അത് ഒരു ആശ്വാസം ആകുമായിരുന്നു . വയനാട്ടിലെ കർഷകരെ സഹായിക്കാൻ എന്ന പേരിൽ രൂപീകരിച്ച കടാശ്വാസ കമ്മീഷനും ഇപ്പോൾ നോക്കുകുത്തി ആയപ്പോൾ പ്രതീക്ഷ നഷ്ടപെട്ട ഒരു സമൂഹമായി നമ്മുടെ കർഷകർ മാറി. തൊഴിലാളി വർഗ്ഗ പാർട്ടിയായി ഉയർന്നു വന്ന ഒരു സർക്കാർ വൻ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഈ കാലത്ത് കർഷകരോടുള്ള ബഹു. സര്‍ക്കാറിന്റെ ചിറ്റമ്മ നയം മാറ്റിയെ തീരു. ഈ സര്‍ക്കാരിന്റെ കാലത്ത് കർഷകർക്ക് സഹായം ലഭിക്കുന്നില്ല എങ്കിൽ പിന്നെ ആരാണ് ഇവരെ സഹായിക്കണ്ടത് . ആയതിനാൽ മുടക്കിയ സബ്സിഡി പുനസ്ഥാപിച്ച് കുടിശിക ഉൾപ്പടെ നൽകുകളും , കാലവർഷ കെടുതിയിൽ നഷ്ടം സംഭവിച്ച കർഷകർക്ക് അവർ അർഹിക്കുന്ന തരത്തിൽ സഹായം നൽകി സമൂഹത്തിൽ അഭിമാനത്തോടെ ജീവിക്കുവാൻ ബഹു. സർക്കാർ അടിയേന്തിരമായി ഇടപെടണം
അന്നം തരുന്നവർക്ക് അവഗണനയോ?.ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത മലങ്കര ഓർത്തഡോൿസ് സഭാ
