മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ സേവനമനുഷ്ഠിച്ച ജീവനക്കാരെ അനുമോദിച്ചു.

മാനന്തവാടി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ സേവനമനുഷ്ഠിച്ച
വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരെ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ഡോക്ടര്‍മാര്‍ നേഴ്‌സ്മാര്‍ അറ്റന്‍ഡര്‍മാര്‍ ഡ്രൈവര്‍മാര്‍, തുടങ്ങിയ 120ല്‍ പരം ജീവനക്കാരാണ് രാപ്പകൽ ഭേദമന്യേ ദുരന്ത ഭൂമികയിൽ സേവനമനുഷ്‌ഠിച്ചത്. ജീവനക്കാരുടെ മാതൃകാപരമായ പ്രവർത്തനത്തെ ആശുപത്രി സൂപ്രണ്ട് ഡോക്ട്‌ടർ വി.പി രാജേഷ് അഭിനന്ദിച്ചു. സ്റ്റാഫ് കൗൺസിൽ ചെയർമാൻ ഡോ.സക്കീർ.സി അധ്യക്ഷത വഹിച്ചു. ആർഎംഒ ഡോ.അർജ്ജുൻ ജോസ് ജീവനക്കാരെ ആദരിച്ചു. സെക്രട്ടറി കെ.അൻവർ, ജോയിൻ സെക്രട്ടറി ജിഷ സിസ്റ്റർ, ട്രഷറർ മിനി പി.എസ്, വൈസ് ചെയർമാർ ഡോ.സജേഷ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *