വനിത പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കമ്മന: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കമ്മന പൂളക്കൽ ഗോത്ര ദീപം ഗ്രന്ഥാലയത്തോടനുബന്ധിച്ച് പണിതീർത്ത വനിത പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പ്രസിണ്ടന്റ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി, പി.കെ സുധീർ, 10-ാംവാർഡ് മെമ്പർ സി. എം സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെൻസി ബിനോയി, താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണ സമിതി അംഗം ഷാജൻ ജോസ്, മാനന്തവാടി ജിവിഎച്ച്എസ്എസ് എച്ച്.എം കെ.കെ. സുരേഷ് കുമാർ, ആറാട്ടുതറ ജിഎച്ച്എസ്എസ് സ്റ്റഫ് സെക്രട്ടറി ജെസി വർഗ്ഗീസ്, പ്രഥമ പ്രസിണ്ടന്റെ പി ഇന്ദിര, കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ സി. എസ് സിവദാസൻ, ഗ്രന്ഥാലയം പ്രസിഡന്റ് ഹരീഷ്, സെക്രട്ടറി ഹരിത വിപിൻ, സംഘടക സമിതി കൺവീനർ കെ. ആർ രാജൻ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *