മാനന്തവാടി: ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന എസ് പി സി (ഔറോറ 2K24)പഠന ക്യാമ്പ് മാനന്തവാടി നഗരസഭാ ചെയർപഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. നഗര സഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. വികസനകാര്യ സ്ഥിരം സമിതി ചെയർപഴ്സൺ ലേഖ രാജീവൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപഴ്സണൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപഴ്സൺ വിപിൻ വേണുഗോപാൽ, ഡിവിഷൻ കൗൺസിലർ വർഗീസ് ജേക്കബ്, പി ടി എ പ്രസിഡന്റ് ശ്രീജിത്ത് പി എൽ, എസ് എം സി ചെയർമാൻ വിനു ജോർജ് എം പി ടി എ പ്രസിഡന്റ് മനില, പി ടി എ വൈസ് പ്രസിഡന്റ് ജിജി,എസ് പി സി പരിശീലകരായ റോബിൻ ജോർജ്, രമേശ് പി ആ ർ അധ്യാപകരായ ബിൻസി ജോൺ , സോയി ആന്റണി,ജ്യോതി ലക്ഷ്മി പി, മഞ്ജുഷ പി വി എന്നിവർ പ്രസംഗിച്ചു.
