വൈത്തിരി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടും, കോട്ടത്തറ യു.ഡി.എഫ്. കൺവീനറുമായിരുന്ന കെ. പോളിന്‍റെ വിയോഗത്തിൽ വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുസ്മരണ യോഗം അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എഉദ്ഘാടനം ചെയ്തു. കോൺഗസ് മുൻ മണ്ഡലം പ്രസിഡണ്ടും ത്രിതല പഞ്ചായത്ത് അംഗവുമായിരുന്ന കെ. പോളിന്‍റെ നിര്യാണം യു.ഡി.എഫ്. പ്രവർത്തകർക്ക് തീരാ നഷ്ടവും നിലപാടുകൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ സത്യസന്ധമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് കെ. പോളെന്ന് എം.എൽ.എ. അനുസ്മരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പോൾസൺ കൂവക്കൽ കെ. പോളിന്‍റെ വിയോഗം യു.ഡി.എഫ്. പ്രവർത്തകർക്കും പാർട്ടി പ്രവർത്തകർക്കും തീരാനഷ്ടമാണെന്ന് സൂചിപ്പിച്ചു. യോഗത്തിൽ ഡി.സി.സി. വൈസ് പ്രസിഡണ്ട് ഒ.വി. അപ്പച്ചൻ, ഡി.സി.സി. വൈസ് പ്രസിഡണ്ട് എം.എ. ജോസഫ്, എം.വി. ജോൺ, ഇബ്രാഹിം .വി, ജോണി നന്നാട്ട്, സണ്ണി മുത്തങ്ങാപറമ്പിൽ, കെ.ടി. ശ്രീജിത്ത്, നാസർ .പി, മജീദ്, ടി.ടി. ദേവസ്സ്യ, മാത്യു വട്ടുകുളം, വി.ഡി. രാജു, ഒ.ജെ. മാത്യു, പി.എ. ജോസ്, അബ്രഹാം മാസ്റ്റർ എന്നിവർ സംസാരിച്ചു.
കെ. പോളിനെ അനുസ്മരിച്ചു
