കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ; സുരക്ഷാ നടത്തം സംഘടിപ്പിച്ചു.

കൽപറ്റ: രാജ്യത്ത് ആരോഗ്യ പ്രവർത്തകർ വ്യാപകമായി അക്രമിക്കപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ കമ്മിറ്റി കൽപറ്റ ജനറൽ ആശുപത്രിയിൽ സുരക്ഷാ നടത്തം സംഘടിപ്പിച്ചു. സുരക്ഷാ ഓഡിറ്റിങ്ങിൻ്റെ ഭാഗമായി സംഘടനയുടെ വനിതാ പ്രവർത്തകരും ജീവനക്കാരും കണ്ടെത്തിയ പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനു റിപ്പോർട്ട് ചെയ്യുമെന്ന് കെ. ജി . ഒ .എ ജില്ലാ സെക്രട്ടറി കെ ജി പത്മകുമാർ അറിയിച്ചു . ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി ബീന വിജയൻ സുരക്ഷാ നടത്തം ഫ്ലാഗ് ഓഫ് ചെയ്തു. കൽപറ്റ സർവെസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഇ.കെ. ബിജുജൻ അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ ജില്ലാ വൈസ് പ്രസിഡൻ്റ് പി.ഡി. അനിത സ്വാഗതവും ദീപ സിപി നന്ദിയും പറഞ്ഞു . എ.ടി ഷണ്മുഖൻ , എൻ അജിലേഷ്, സിസ്റ്റർ സുധിന, എൻ മണിയൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *