പീപ്പിൾസ് സയൻസ് നെറ്റ്‌വർക്ക് പഠനസംഘം ഉരുൾ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ചു

കൽപ്പറ്റ: ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‌വർക്ക് (എഐപിഎസ്എൻ) പഠനസംഘം ചൂരൽമല, മുണ്ടക്കൈ ഉരുൾ ദുരന്തപ്രദേശങ്ങൾ സന്ദർശിച്ചു. ജനറൽ സെക്രട്ടറി ഡോ.ആശ മിശ്ര, വൈസ് പ്രസിഡന്റ് ഡോ.കോമൾ ശ്രീവാസ്തവ, ജോയിന്റ് സെക്രട്ടറി വി.ജി. ഗോപിനാഥ്, ബിജിവിഎസ് ജനറൽ സെക്രട്ടറി ഡോ.ഓം പ്രകാശ്, വൈസ് പ്രസിഡന്റ് ഡോ.കാശി നാഥ്, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് മീരാ ഭായ്, ജില്ലാ സെക്രട്ടറി പി. അനിൽകുമാർ, എസ്ടിഇആർസി ചെയർമാൻ പ്രഫ.കെ. ബാലഗോപാലൻ, വൈസ് ചെയർമാൻ പി.ആർ. മധുസൂദനൻ, ടെക്‌നിക്കൽ കമ്മിറ്റി അംഗം എം. പ്രകാശ്, ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയിലെ കെ.ആർ. രഞ്ജിനി, അൻസ്വാഫ്, പി.എ. ഹൃദ്യ രേവതി പി.എ എന്നിവരടങ്ങുന്നതായിരുന്നു സംഘം.
മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിലേക്ക് എഐപിഎസ്എൻ ഏഴു ലക്ഷം രൂപ നൽകി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ഒ.ആർ. കേളു എന്നിവർ സംഭാവന ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *