ശ്രീനാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു.

കല്‍പ്പറ്റ:- ശ്രീനാരായണ ഗുരുദേവന്റെ 97ആമത് മഹാസമാധി ദിനം എസ്എൻ ഡി പി കൽപ്പറ്റയൂണിയൻ പരിധിയിലുള്ള ശാഖ യോഗങ്ങളില്‍ ശ്രീനാരായണ വിശ്വാസികളുടെയും വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് കുമാരിസംഘം ബാലസംഘം എന്നീ പോഷക സംഘടനകളുടെയും സംയുക്ത അഭിമുഖ്യത്തില്‍ ഭക്തി നിര്‍ബരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. കല്‍പ്പറ്റയില്‍ നടത്തിയ സമൂഹ പ്രാര്‍ത്ഥനപരിപാടികള്‍ യൂണിയന്‍ സെക്രട്ടറിഎo. മോഹനന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് K.R കൃഷ്ണന്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ മാനവരാശിക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ആല്‍മീയ പ്രഭാഷണം നടത്തി. കല്‍പ്പറ്റ ശാഖ കണ്‍വീനര്‍ M. K. ഗ്രീഷിത് അമ്പാടി, യൂണിയന്‍ വനിതാ സംഘം മെമ്പര്‍ ശാന്തമ്മ ചന്ദ്രന്‍, ചന്ദ്രികഗോപാലകൃഷ്ണന്‍, രമണിവിനോദ്, എന്നിവര്‍ പ്രസംഗിച്ചു. കുമാരിസംഘം അംഗങ്ങള്‍ ഗുരുദേവ കൃതികളുടെ ആലാപനപരിപാടിയും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *