ഇമാം ഡോ.ഉമര്‍ അഹമ്മദ് ഇല്യാസി പുത്തുമലയില്‍ പ്രാര്‍ത്ഥന നടത്തി

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ മരിച്ചതില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്‌കാരിച്ച പുത്തുമലയില്‍ ഇമാം ഡോ.ഉമര്‍ അഹമ്മദ് ഇല്യാസി പ്രാര്‍ത്ഥന നടത്തി. ഇന്ത്യയിലെ അര ലക്ഷം ഇമാമുകളുടെ മേധാവിയായ അദ്ദേഹം കോഴിക്കോട് സ്വദേശിയും യുഎഇയിലെ

ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.കെ.പി. ഹുസൈന്റെ ക്ഷണം സ്വീകരിച്ചാണ് കേരളത്തിലെത്തിയത്. ഉരുള്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും അവരുടെ ഓര്‍മകളെ ബഹുമാനിക്കാനും ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരാനും താത്പര്യം അറിയിച്ച ഇമാം ഡോ.കെ.പി. ഹുസൈനൊപ്പമാണ് പുത്തുമല സന്ദര്‍ശിച്ചത്.

ഡോ.കെ.പി. ഹുസൈന്‍ ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് ദുരന്തബാധിതരില്‍ 20 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിന്റെ പ്രഖ്യാപനം ഇമാം നിര്‍വഹിച്ചു. ഒന്നര ഏക്കര്‍ സ്ഥലം വാങ്ങിയാണ് വീടുകള്‍ നിര്‍മിക്കുക. ഡോ.കെ.പി. ഹുസൈന്‍ നേരത്തേ കവളപ്പാറ ദുരന്തബാധിതര്‍ക്കു വീട് നിര്‍മച്ചു നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *