കേരള പോലീസ് അസോസിയേഷൻ സംഘടനാ പഠന ക്യാമ്പ് സംഘടിപ്പിച്ചു.

കൽപ്പറ്റ: കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനാംഗങ്ങൾക്കായി സംഘടനാ പഠന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ വെച്ച് നടന്ന പഠന ക്യാമ്പിൻ്റെ ഉദ്ഘാടനം വയനാട് അഡീഷണൽ എസ്.പി ശ്രീ. ടി.എൻ. സജീവ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷനിൽ 2024 വർഷത്തെ ബഹു.കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയവരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദം മലയാള ഭാഗമാക്കിയ “വല്ലി” യുടെ രചയിതാവ് ശ്രീ. സിജു സി മീനയെയും ആദരിച്ചു. ചടങ്ങിൽ പോലീസ് അസോസിയേൻ ജില്ലാ പ്രസിഡണ്ട് ശ്രീ.ബിപിൻ സണ്ണി അധ്യക്ഷത വഹിച്ചു. KPA സംസ്ഥാന പ്രസിഡണ്ട് ശ്രീ.എസ്.ആർ. ഷിനോദാസ്, KPOA ജില്ലാ സെക്രട്ടറി ശ്രീ.പി.സി. സജീവ്, പോലീസ് സഹകരണ സംഘം പ്രസിഡണ്ട് ശ്രീ. കെ.എം. ശശിധരൻ, KPA സംസ്ഥാന നിർവാഹക സമിതിയംഗം ശ്രീ. എൻ. ബഷീർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്രീ. ഇർഷാദ് മുബാറക് സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി ശ്രീ. ജോർജ് നിറ്റസ് നന്ദിയും പറഞ്ഞു.

വിവിധ വിഷയങ്ങളിലായി KPA സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഇ.വി. പ്രദീപൻ, ദ്വാരക ഗുരുകുലം കോളേജ് പ്രധാന അധ്യാപകൻ ശ്രീ. ഷാജൻ ജോസ്, സർവ്വീസ് മേഖലയിലെ വിദഗ്ദനും റിട്ടയേഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റുമായ ശ്രീ. ഇ.കെ. ബിജുജൻ എന്നിവർ ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *