പടിഞ്ഞാറത്തറ: പുതുശ്ശേരിക്കടവ് മർകസ്-ആർ.സി.എഫ്.ഐ ചാരിറ്റി ഫണ്ട് കൊണ്ട് നിർമിച്ച പൊതുകിണർ-ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം മന്ത്രി ഒ.ആർ.കേളു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ അധ്യക്ഷത വഹിച്ചു.
കിണറിനുള്ള സ്ഥലം സൗജന്യമായി നൽകിയ എടവെട്ടൻ അമ്മദ് ഹാജിയെ ആദരിച്ചു. വാർഡ് മെമ്പർ ഇ. മുഹമ്മദ് ബഷീർ, റവ.ഫാദർ ബാബു നീറ്റുങ്കര, മുഹ്യുദ്ധീൻ സഅദി,ഉബൈദുള്ള സഖാഫി, സയ്യിദ് മിസ്ഹബ് നൂറാനി, സതീഷ്കുമാർ എം.ജി, നൗഫൽ.കെ, ജോൺബേബി, ഹംസ ദാരിമി, കോമ്പി അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ 2024 നീറ്റ് എൻട്രൻസ് പരീക്ഷയിൽ 720ൽ 710 മാർക്ക് വാങ്ങി അഖിലേന്ത്യ തലത്തിൽ 385-ാം റാങ്ക് നേടിയ ഹാനിയ ഷെർമിനെയും, “ജലം ജീവാമൃതം” ഉപന്യാസ വിജയികളായ ഹാദിയ സുൽത്താന, റുക്കത്ത്.വി.പി, കീർത്തന. പി എന്നിവരെയും അനുമോദിച്ചു.
പുതുശ്ശേരിക്കടവ് പൊൻകുന്നിൽ
ഒരു കിണറിന് അപേക്ഷ നൽകുകയും എടവട്ടൻ അമ്മദ് ഹാജി സൗജന്യമായി നൽകിയ സ്ഥലത്ത്, പ്രാദേശിക കമ്മറ്റിയുടെ നേതൃത്വത്തിൽ കിണർ പണിയും ജലവിതരണ കാര്യങ്ങളും
പൂർത്തീകരിക്കുകയുമാണ് ചെയ്തത്.
