വെള്ളമുണ്ട ഗവൺമെൻറ് യുപി സ്കൂളിന് മുൻവശത്തുള്ള സീബ്ര ലൈനിൽ പോലീസിൻ്റെ സേവനം ലഭ്യമാക്കണം

വെള്ളമുണ്ട: കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് സീബ്ര ലൈൻ വഴി റോഡ് ക്രോസ് ചെയ്യുമ്പോൾ അമിത വേഗതയിൽ വന്ന കാർ കുട്ടികളെ ഇടിക്കതിരിക്കാനായി വെട്ടിച്ച് കടന്ന് പോയിരുന്നു. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. അത്പോലെ നിരവധി വാഹനങ്ങൾ വേഗതയിൽ കടന്ന് പോകുന്ന ഇവിടെ രാവിലെയും വൈകുന്നേരവും കുട്ടികൾ റോഡ് ക്രോസ് ചെയ്യുമ്പോൾ പോലീസിൻ്റെ സേവനം ലഭ്യമാക്കണം എന്ന് ജിയുപി സ്കൂൾ (1997 ബാച്ച്) ഏഴാംക്ലാസ് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ പ്രതിനിധികളായ കടന്നൊളി നൗഫൽ പാലോലി സിദ്ധീക് തുടങ്ങിയവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *