റസിഡന്‍ഷല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പുത്തൂര്‍വയല്‍: നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വെളളാര്‍മല ജി.വി. എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തൂര്‍വയല്‍ എം.എസ് സാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ റസിഡന്‍ഷല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വി.എച്ച്.എസ്.ഇ കരിക്കുലം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു.

കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സില്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ വി.എസ് സന്തോഷ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സമഗ്രികള്‍ വിതരണം ചെയ്തു. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ സമാഹരിച്ച് തുക വിനിയോഗിച്ച് വാങ്ങിയ വീല്‍ചെയര്‍,വാക്കര്‍, ക്രച്ചസ്, എയര്‍ബാഗ്, ബെഡ്ഷീറ്റ് എന്നിവ ചൂരല്‍മല പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് പ്രിന്‍സിപ്പാള്‍ ഫാത്തിമ റഹീം കൈമാറി. മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗം സി.കെ നൂറുദ്ദീന്‍, വെള്ളാര്‍മല ജി.വി. എച്ച്.എസ്.എസ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ടി.കെ നജുമുദീന്‍, വൈസ് പ്രസിഡന്റ് റഫീഖ്, പ്രിന്‍സിപ്പാള്‍ ഭവ്യലാല്‍, എം.ആര്‍ ശ്രീരാജ്, ബിനേഷ്, എന്‍.എസ്.എസ് വടകര റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഗോപിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *