കല്‍പ്പറ്റ: മുണ്ടേരി സൃഷ്ടി ഗ്രന്ഥശാല വനിതാസംഗമം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വിശാലാക്ഷി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. വനിതാവേദി ചെയര്‍പേഴ്‌സണ്‍ സെലിന്‍ ഷിബു അധ്യക്ഷത വഹിച്ചു. ‘തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍’ എന്ന വിഷയത്തില്‍ വി.വി പാര്‍വതി പ്രഭാഷണം നടത്തി. സാജിദ സൈനുദ്ദീന്‍, ഗീത രാജഗോപാല്‍, ഗ്രന്ഥശാലാ പ്രസിഡന്റ് എ.കെ. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വനിതാവേദി ഭാരവാഹികളായി സാജിദ സൈനുദ്ദീന്‍(ചെയര്‍പേഴ്‌സണ്‍), സെലിന്‍ ഷിബു(വൈസ് ചെയര്‍പേഴ്‌സണ്‍), സഫിയ(കണ്‍വീനര്‍), ഗീത രാജഗോപാല്‍ (ജോയിന്റ് കണ്‍വീനര്‍)എന്നിവരെ തെരഞ്ഞെടുത്തു. കെ.ആര്‍ ചിത്രാവതി സ്വാഗതവും ഷാര്‍ലറ്റ് എസ്. കുമാര്‍ നന്ദിയും പറഞ്ഞു.
സൃഷ്ടി ഗ്രന്ഥശാല വനിതാസംഗമം നടത്തി
