അതിജീവനം: വയനാട് ഉത്സവ് ഇന്ന് തുടങ്ങും

കൽപ്പറ്റ : വയനാടന്‍ വിനോദ സഞ്ചാര മേഖലയുടെ അതിജീവനത്തിന്റെ ഭാഗമായുള്ള വയനാട് ഉത്സവ് (ഇന്ന്) ബുധനാഴ്ച തുടങ്ങും. കാരാപ്പുഴ ഡാം, വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവടങ്ങളിലായാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കുക.
ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, എന്‍ ഊര്, ജലസേചന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്. വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃകഗ്രാമത്തില്‍ ജില്ലയിലെ തനത് കലാരൂപങ്ങളുടെ അവതരണവും വംശീയ ഭക്ഷ്യമേളയും ഇതോടനുബന്ധിച്ച് നടക്കും. ഹാന്‍ഡി ക്രാഫ്ടുകളുടെ പ്രദര്‍ശന വിപണന മേളയും നടക്കും. എത്തിനിക് എക്‌സപോ എന്നിവയും ആകര്‍ഷകമാകും.
ഇവിടെ പ്രത്യേകം സജ്ജീകരിച്ച ആംഫി തിയേറ്ററില്‍ ഗോത്രകലകളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. ഇവിടെ സജ്ജീകരിച്ച ഇന്റപ്രറ്റേഷന്‍ സെന്ററില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെ തുടികൊട്ടല്‍, 10 മുതല്‍ വൈകീട്ട് 4 വരെ വട്ടക്കളി,നെല്ല്കുത്ത് പാട്ട്, വീഡിയോ പ്രസന്റേഷന്‍ എന്നിവയുണ്ടാകും. 2 ന് വൈകീട്ട് 4 മുതല്‍ 6.30 വരെ നന്തുണി മ്യൂസിക് ട്രൂപ്പിന്റെ നാടന്‍പാട്ടും നാടന്‍ കലകളുടെയും അവതരണം നടക്കും. ഒക്‌ടോബര്‍ 3 ന് വൈകീട്ട് 4 മുതല്‍ 6.30 വരെ വയനാട് വയലേലയുടെ നാടന്‍പാട്ടുകളും നാടന്‍ കലാവിഷ്‌കാരവും അരങ്ങേറും. ഒക്‌ടോബര്‍ 4 ന് വൈകീട്ട് 4 മുതല്‍ 6.30 വരെ തിറയാട്ടം നാടന്‍ പാട്ടുകലാസംഘം പനമരം. ഒക്‌ടോബര്‍ 5 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ എം.ആര്‍.എസ് കണിയാമ്പറ്റ സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതല്‍ 6.30 വരെ ഫോക്ക് ഡാന്‍സ് ഫോക്ക് സോങ്ങ്‌സ് യുവ പാണ്ഡവ കമ്പളക്കാട്. ഒക്‌ടോബര്‍ 6 രാവിലെ 10 മുതല്‍ 1 വരെ എം.ആര്‍.എസ് പൂക്കോട് സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതല്‍ 6.30 വരെ നാടന്‍ കലാവതരണം നാഗാമൃതം ഗോത്രകലാസംഘം . ഒക്‌ടോബര്‍ 7 രാവിലെ 10 മുതല്‍ 1 വരെ സ്റ്റേജ് പ്രോഗ്രാം ട്രൈബല്‍ സ്റ്റഡി സെന്റര്‍ ചെതലയം. വൈകീട്ട് 4 മുതല്‍ 6.30 വരെ വയല്‍നാട്ടുകൂട്ടം നാടന്‍പാട്ടുകള്‍. ഒക്‌ടോബര്‍ 8 രാവിലെ 10 മുതല്‍ 1 വരെ സ്റ്റേജ് പ്രോഗ്രാം നല്ലൂര്‍നാട് എം.ആര്‍.എസ്. വൈകീട്ട് 4 മുതല്‍ 6.30 വരെ തുടിതാളം ബത്തേരി നാടന്‍ കലാവതരണം. ഒക്‌ടോബര്‍ 9 രാവിലെ 10 മുതല്‍ 1 വരെ നൂല്‍പ്പുഴ എം.ആര്‍.എസ് സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതല്‍ 6.30 വരെ നാടന്‍കലാവതരണം വയല്‍നാടന്‍ പാട്ടുകൂട്ടം. ഒക്‌ടോബര്‍ 10 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ എം.ആര്‍.എസ് തിരുനെല്ലി സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതല്‍ 6 വയല്‍നാട് നാട്ടുകൂട്ടം നാടന്‍ കലാവതരണം.

*കാരാപ്പുഴ ഡാം*

ഒക്‌ടോബര്‍ 2
വൈകീട്ട് 4 ന് ഉദ്ഘാടനം
വൈകീട്ട് 6 ന് ഗാനമേള എം.ബി.ടി മേപ്പാടി

ഒക്‌ടോബര്‍ 3
വൈകീട്ട് 5.30 -6.30 മാജിക് ഷോ ( മജീഷ്യന്‍ രാജേഷ്)
6.30- 8 വരെ നൃത്ത സന്ധ്യ
ഒക്‌ടോബര്‍ 4
വൈകീട്ട് 5.30-6.30 വയലിന്‍ ഷോ സി.എം.ആദി
6.30-7.30 തുടിതാളം ട്രൈബല്‍ ഡാന്‍സ്

ഒക്‌ടോബര്‍ 5
വൈകീട്ട് 5.30.-6.30 കടത്തനാടന്‍ കളരിപ്പയറ്റ്
6.30-7.30 മെന്റലിസം ജിതിന്‍ സണ്ണി
ഒക്‌ടോബര്‍ 6
വൈകീട്ട് 5.30-8.00 ഡി.ജെ ജിഷ്ണു
ഒക്‌ടോബര്‍ 7
വൈകീട്ട് 5.30-7.30 കോമഡി ഷോ
ഒക്‌ടോബര്‍ 8
വൈകീട്ട് 5.30- 7.30 തിറയാട്ടം നാടന്‍പാട്ട് തെയ്യം
ഒക്‌ടോബര്‍ 9
വൈകീട്ട് 5.30 -8 വരെ ഉണ്‍ര്‍വ്വ് നാടന്‍പാട്ട്
ഒക്‌ടോബര്‍ 10
വൈകീട്ട് 5.30-7.30 വരെ വയനാട് നാട്ടുകൂട്ടം നാടന്‍പാട്ട് നാടന്‍കലകള്‍
വൈകീട്ട് 5.30-7.30 ഒക്‌ടോബര്‍ 11 ഡി.ജെ വിത്ത് ഡ്രംസ്
ഒക്‌ടോബര്‍ 12
വൈകീട്ട് 5.30-7.30 വയലിന്‍ ഫ്യൂഷന്‍ ശ്രീരാജ് സുന്ദര്‍
ഒക്‌ടോബര്‍ 13
വൈകീട്ട് 5.30-8.00 മ്യൂസിക്കല്‍ പെര്‍ഫോമന്‍സ് കോട്ടയം

*വാർത്തകൾകും പരസ്യങ്ങൾക്കും ബന്ധപ്പെടുക +91 9567123595*
*വീ ന്യൂസർ വാട്‌സ്ആപ്പ് ലിങ്ക്..*
https://chat.whatsapp.com/JHYUVqc1B7H9ccGl2rDAWd

Leave a Reply

Your email address will not be published. Required fields are marked *