ചരക്ക് ഗതാഗത മേഖല പണിമുടക്ക് മാറ്റിവച്ചു

കൽപ്പറ്റ: ഒക്ടോബർ 4ന് നടത്താനിരുന്ന പണിമുടക്ക് സമരം വകുപ്പ് മന്ത്രിമാരായ ബഹുമാനപ്പെട്ട വി ശിവൻകുട്ടി, ഗണേഷ് കുമാർ സർക്കാർ പ്രതിനിധികൾ വകുപ്പ് തല ഉന്നത ഉദ്യോഗസ്ഥർ സംയുക്ത സമരസമിതി നേതാക്കളുമായി ചർച്ച നടത്തി ഡിമാൻറുകൾ നടപ്പിലാക്കുവാൻ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നല്കിഅനുകൂല നിലപാട് സ്വീകരിച്ചതിനാൽ പണി മുടക്ക് മാറ്റി വയ്ക്കുവാൻ തീരുമാനിച്ചിരിക്കുന്നു. സംയുക്ത സമരസമിതി നില നിന്ന് പ്രവർത്തിക്കാനും ജില്ലാതല കൺവൻഷനുകൾ വിളിച്ച് ചേർത്ത് ചർച്ച എടുത്ത തീരുമാനങ്ങൾ വിശദീകരിക്കാനും, ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നല്കാനും തീരുമാനിച്ച വിവരം അറിയിക്കുന്നു.
പണിമുടക്ക് വിജയിപ്പിക്കുവാൻ സഹകരിച്ച എല്ലാ സംഘടനകൾക്കും. തൊഴിലാളി ഉടമ പ്രവർത്തകർക്കും സംയുക്ത സമര സമിതിയുടെ നന്ദി അറിയിക്കുന്നു.
സംയുക്ത സമരസമിതി വയനാട് ജില്ല കൺവീനർ സി.പി. മുഹമ്മദാലി

Leave a Reply

Your email address will not be published. Required fields are marked *