മാനന്തവാടി: കുറുവദ്വീപ് സംസ്ഥാന കുടുംബശ്രീ മിഷന്റെ ചലനം മെന്റര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി തെരഞ്ഞെടുത്ത വയനാട് ജില്ലയിലെ മാനന്തവാടി സി ഡി എ സില് നാട്ടുചന്ത ആരംഭിച്ചു. മാനന്തവാടി നഗരസഭയിലെ കുറുവദ്വീപിലാണ് ചന്ത ആരംഭിച്ചത്. കുടുംബശ്രീ അംഗങ്ങള്‍ സ്വന്തം കൃഷിയിടങ്ങളില്‍ നിന്നും വിളവെടുത്ത ജൈവപച്ചക്കറികള്‍, സ്വയംസംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ നിരവധിഉല്പ്പന്നങ്ങള് ചന്തയില്‍ വിപണനം നടത്തി. നാട്ടുചന്തയുടെ നഗരസഭ തല ഉദ്ഘാടനം കുറുവദ്വീപിൽ നടന്നു. നഗരസഭ ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വിപിന്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്സണ്‍ വത്സ മാര്ട്ടിന് അധ്യക്ഷയായി. ഡിവിഷന് കൗണ്‍സിലര്‍ റ്റിജി ജോണ്സണ്, ഗിരിജ പുരുഷോത്തമന്, വിജയലക്ഷ്മി, മെന്റര്‍ മിനി, ആശ, റീന എന്നിവര്‍ സംസാരിച്ചു.
മാനന്തവാടി സി ഡി എസില്‍ നാട്ടുചന്ത ആരംഭിച്ചു
