കൽപറ്റ : സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജന സംഗമവും മഹാത്മ ഗാന്ധി അനുസ്മരണവും നടത്തി. വയോജനങ്ങളുടെ സംരക്ഷണം ഉറപ്പുനൽകുന്ന രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി യെ വിസ്മരിക്കുന്നത് രാജ്യത്തെ പുറകോട്ടുനയിക്കും. മുതിർന്ന പൗരന്മാരെ ആ ദരിക്കയും സംരക്ഷിക്കുകയും ചെയ്യണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് കെ.എം.ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ്സെക്രട്ടറി എം.എഫ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഡോ. അംബി ചിറയിൽ, എ. ബാലചന്ദ്രൻ, ഹബീബ് റഹ്മാൻ റാവുത്തർ, കെ.വിജയകുമാരി ദേവരാജൻ ബത്തേരി, കെ.എം. അബ്രാഹം, പി എൻ കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
വയോജന സംഗമവും, മഹാത്മ ഗാന്ധി അനുസ്മരണവും നടത്തി
