മാനന്തവാടി : സ്വച്ഛത ഹി സേവ ക്യാമ്പയിൻ്റെ ഭാഗമായി മാനന്തവാടി ഗവൺമെൻ്റ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വേസ്റ്റുകൾ ഉപയോഗിച്ചുണ്ടാക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനം നടത്തി. എടവക ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിഹാബുദീൻ ആയത്ത് പ്രദർശനം ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പാൾ ജോൺസൺ ജോസഫ്, പ്രോഗ്രാം ഓഫീസർ ജ്യോതിസ് പോൾ, പഞ്ചായത്ത് മെമ്പർ തോട്ടത്തിൽ വിനോദ്, വോളന്റീയർ സെക്രട്ടറിമാരായ ലജിത്ത്കുമാർ, നന്ദന എം. പി എന്നിവർ സംസാരിച്ചു. ഇക്കേറ്റർ ജിയോ പ്രൈ ലി. ഡയറക്‌ടർ ബിബിൻ അഗസ്റ്റിൻ ബോധവൽക്കരണ ക്ലാസ്സെടുത്തു.
