മീനങ്ങാടി: അധ്യാപിക രമ്യ അക്ഷരം എഴുതിയ നോവല്‍ ‘പെയ്‌തൊഴിയാതെ’ പുതൂര്‍ സാംസ്‌കാരിക നിലയത്തില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ. സുധീര്‍ പ്രകാശനം ചെയ്തു.
എം. ദേവകുമാര്‍ പുസ്തകം ആദ്യപ്രതി സ്വീകരിച്ചു.എഴുത്തുകാരന്‍ മുസ്തഫ ദ്വാരക പുസ്തകം പരിചയപ്പെടുത്തി. സംഘാടക സമിതി ചെയര്‍മാന്‍ ബിനു ജേക്കബ് അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത നോവലിസ്റ്റിനു മെമന്റോ നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരന്‍, വാര്‍ഡ് അംഗം രോഷ്മ രമേശ്, ഡോ.ബാവ കെ. പാലുകുന്ന്, പി.സി. മജീദ്, ആസിയ അബ്ദുള്‍ കലാം, കെ.ഡി. സുദര്‍ശന്‍, ശിവന്‍ പള്ളിപ്പാട്, കെ.എ. അഭിജിത്ത് എന്നിവര്‍ പ്രസംഗിച്ചു. പ്രകാശനച്ചടങ്ങില്‍ നോവലിന്റെ കവര്‍ചിത്രം മൗത്ത് പെയിന്റ് ചെയ്ത ഗിന്നസ് റിക്കാര്‍ഡ് ജേതാവുമായ മൗത്ത് പെയിന്റര്‍ ജോയല്‍ കെ. ബിജുവിനു പി.കെ. സുധീര്‍ ഉപഹാരം നല്‍കി. പി. ബിജുസ്വാഗതവും പി.വി. ജയിംസ് നന്ദിയും പറഞ്ഞു. നൃത്തശില്‍പം അരങ്ങേറി.
‘പെയ്‌തൊഴിയാതെ’ നോവല്‍ പ്രകാശനം ചെയ്തു.
