വയോജന മഹാസംഗമം സംഘടിപ്പിച്ചു

കരിങ്ങാരി: ഗവൺമെന്റ് യു പി സ്‌കൂളിൻ്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വാത്സല്യം 2024 എന്ന പേരിൽ വിളംബരറാലിയും പ്രദേശത്തെ നൂറിലധികം വയോ ജനങ്ങളെ പങ്കെടുപ്പിച്ച് വയോജനമഹാസംഗമവും സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേ മകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്‌തു. ബ്ലോക് പഞ്ചെയത് മെമ്പർ പി കെ അമീൻ മുഖ്യപ്രഭാഷണം നടത്തി.

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ രമേശൻ സി വി , മാനന്തവാടി എ ഇ ഒ മുരളീധരൻ എ കെ, BPC സുരേഷ് കെ. കെ, ഹെഡ്മാസ്റ്റർ ശശി പി.കെ. ,PTA പ്രസിഡന്റ് നാസർ സാവാൻ, MPTA പ്രസിഡന്റ് അശ്വിനി പി.സി, SMC ചെയർമാൻ മഹേഷ് പി, റഷീദ് കാരപ്പറമ്പിൽ, ടോമി മാത്യു, ഷനോജ് സി പി, ബെഞ്ചമിൻ മൊളോയിസ്, കിരൺ സി ,മനോജ് വി, ബാലൻ പുത്തൂർ, മനോജ് പി.വി, വയോജന വേദി ജില്ലാ പ്രസിഡണ്ട് രാജൻ ടി വി, വയോജന വേദി യൂണിറ്റ് പ്രസിഡണ്ട് ഏലിയാമ്മ ടീച്ചർ, യൂണിറ്റ് സെക്രട്ടറി രാമചന്ദ്രൻ, സംസ്ഥാന കമ്മറ്റി അംഗം മാത്യു കെ വി , ശ്രീധരൻ ഇരുപുത്ര തുടങ്ങിയവർ സംസാരിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *