പുതുശ്ശേരി: പഞ്ചായത്ത് പ്രസിഡണ്ടും കുട്ടികളും കൃഷി ഓഫീസറുമെല്ലാം വയലിലിറങ്ങി ഞാറ് നട്ടു തുടങ്ങിയപ്പോൾ ഗവൺമെൻറ് എൽ പി സ്കൂൾ പുതുശ്ശേരിയിലെ നെൽ കൃഷി ഒരു ഉത്സവമായി മാറി.
ഒപ്പം കുട്ടികളുടെ തുടി ശബ്ദവും നാടൻപാട്ടുമെല്ലാം ഉത്സവത്തിന് കൊഴുപ്പ് കൂട്ടി.
പുതുശ്ശേരി എൽപി സ്കൂളിലെ പിടിഎയുടെ വലിയ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു ഇവിടെ പൂവണിഞ്ഞത്
കുട്ടികൾക്കെല്ലാം പ്രഭാതഭക്ഷണം പോഷകസമ്പുഷ്ടമാക്കണം എന്ന തീരുമാനമാണ് അവർ നടപ്പിലാക്കിയത് പ്രഭാത ഭക്ഷണത്തിനായി മുക്കാലേക്കർ വയലിൽ അവർ നെൽകൃഷിയെടുത്തു. ആതിര നെല്ലായിരുന്നു കൃഷിക്കായി എടുത്തത്.
നെൽകൃഷിക്ക് പുറമേ സ്കൂളിൽ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറി കൂടി ചെയ്യണമെന്നാണ് പിടിഎ തീരുമാനം കൂടാതെ ഭക്ഷണം പോഷകസമ്പുഷ്ടമാക്കാൻ ധാരാളം പല വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കാനും പിടിഎ തീരുമാനിച്ചിട്ടുണ്ട്
നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തത് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അംബിക ഷാജി ആയിരുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ആമിന സത്താർ,വാർഡ് മെമ്പർ ശ്രീമതി സിനി തോമസ് എന്നിവരും സന്നിഹിതരായിരുന്നു. പഞ്ചായത്ത് കൃഷി ഓഫീസറും ഉദ്ഘാടന ചടങ്ങിൽ എത്തി. കീസ്റ്റോൺ ഫൗണ്ടേഷനാണ് കുമ്മായവും സാങ്കേതിക സഹായങ്ങളും ചെയ്തു തന്നത്.
മുൻ ഹെഡ്മാസ്റ്റർമാരായ ത്രേസ്യാമ്മടീച്ചർ, ഫിലിപ്പ് മാസ്റ്റർ ,മികച്ച ജൈവ കർഷകനായ ശ്രീ ഷെല്ലി ഫിലിപ്പ് PTA പ്രസിഡൻറ് ശ്രീ ഷിന്റോ കല്ലിങ്കൽ , HM ശ്രീ ഷിജു ,ശ്രീ .രാമൻ ശ്രീമതി ശ്രീജ,ശ്രീമതി ഷഖില എന്നിവരും ആശംസകൾ നേർന്നു..
ഞാറ് നടീൽ നാടിൻറെ ഉത്സവമായി
