വയോജന ദിനം ആചരിച്ചു

എടവക: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ എടവക യൂനിറ്റ് 2/4 സാംഗ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും, കണ്ണൂർ യൂനിവേഴ്സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെൻ്ററിലെ NSS യൂനിറ്റുമായും

സഹകരിച്ച് വയോജന ദിനം ആചരിച്ചു. എം ഗംഗാധരൻ മാസ്റ്റർ വയോജന സന്ദേശം നൽകി. സാംഗ ക്ലബ്ബ് പ്രസിഡണ്ട് കെ.ടി. അഷറഫിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ KSSPU എടവക യൂനിറ്റ് പ്രസിഡണ്ട് പി.വാണിദാസ് സ്വാഗതവും സാംഗ ക്ലബ്ബ് ജോ. സെകട്ടറി കെ.വി.അബ്ദുറഹ്മാൻ നന്ദിയും രേഖപ്പെടുത്തി. സാമൂഹ്യ പ്രവർത്തകരായ എ.എം. കുഞ്ഞിരാമൻ, സി.യു. ഏലമ്മ

KSSPU വിൻ്റെ മുതിർന്ന അംഗങ്ങളായ പി.യു. ജോൺ മാഷ്, കെ.വി. കുഞ്ഞബ്ദുള്ള

ചായിമ്മ ൽ അണ്ണൻ

എന്നിവരെ ആദരിച്ചു. BEd വിദ്യാർത്ഥികൾ ഇവരുമായി സംവദിക്കുകയും അവരുടെ വിവിധ മേഖലകളിലെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തത് സദസ്സിന് നല്ലൊരു അനുഭവമായി.

കെ. ആർ. സദാനന്ദൻ,ടി . ഗോപിനാഥൻ, ഗണേഷ് കുമാർ സി.എച്ച്പി.കെ. സഫിയ ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *