പുൽപള്ളി: പുതിയ ഇ.എസ്.എ വിജ്ഞാപന പ്രകാരം ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളും ഉൾപ്പെടുന്ന വില്ലേജുകളെ പൂർണമായും ഒഴിവാക്കാൻ സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് എ.കെ.സി.സി ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു.ഇ.എസ്.എയിൽ നിന്ന് കൃഷിയിടങ്ങളെ പൂർണമായും ഒഴിവാക്കും എന്ന് സംസ്ഥാന സർക്കാർ നേരത്തെ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ, നാളിതുവരെ അപ്രകാരമൊരു നടപടിക്ക് സംസ്ഥാന സർക്കാർ തയ്യാറാവാത്തതിനാൽ നിരവധി വില്ലേജുകൾ പൂർണ്ണമായും ഇ.എസ്.എ ആകുന്ന സാഹചര്യമുണ്ട്. ഇപ്പോഴത്തെ വിജ്ഞാപന പ്രകാരം 131 വില്ലേജുകൾ ഇഎസ്എയിൽ ഉൾപ്പെടുന്നുണ്ട്. ഇത് ഈ വില്ലേജുകളിലെ ജനജീവിതത്തെ സാരമായി ബാധിക്കും. വില്ലേജുകളെ ഫോറസ്റ്റ് വില്ലേജ്, റവെന്യൂവില്ലേജ് എന്നിങ്ങനെ തിരിച്ച് ,ഇ എസ് എ ഫോറസ്റ്റ് വില്ലേജിൽ മാത്രം നടപ്പാക്കാൻ വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്സ് പുൽപ്പള്ളി ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻ്റ് സുനിൽ പാലമറ്റത്തിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം ഡയറക്ടർ റവ.ഫാ ജയിംസ് പുത്തൻപറമ്പിൽ ഉത്ഘാടനം ചെയ്തു. റവ.ഫാ ജോർജ് മൈലാടൂർ, ഡോ.കെ.പി. സാജു , സി.പി ജോയി, ജോർജ് കൊല്ലിയിൽ ബീന കരുമാം കുന്നേൽ അഡ്വ. ജോയി വളയം പള്ളി, സജി നമ്പുടാകം, ബിജു ന്യായപ്പള്ളി ടോമി വണ്ടന്നൂർ, ഷിനോയി തുണ്ടത്തിൽ, ബെന്നി കോട്ടുപ്പള്ളി, ജോർജ് കച്ചിറ മറ്റം, റോയി കെ.ജി, സജി ആക്കാതിരി, ജോസ് പള്ളത്ത് തുടങ്ങിയവർ സംസാരിച്ചു.
ഇ.എസ്.എ വിഞ്ജാപനത്തിൽ വ്യക്തത വരുത്തണം; കത്തോലിക്കാ കോൺഗ്രസ്
