മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കൽപറ്റ: കോയമ്പത്തൂർ ബഥനി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, ഐ. സി. പി.എഫ് വയനാട് മെഡിക്കൽ മിഷൻ, താബോർഹിൽ റിവർവ്യു റിട്രീറ്റ് സെൻ്റർ എന്നിവയുടെ നേതൃത്വത്തിൽ ചൂരൽമലയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നു. ചൂരൽമല
സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് കോമ്പൗണ്ടിൽ ഒക്ടോബർ 9നു ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് ക്യാമ്പ്. വിവിധ മെഡിക്കൽ ഡിപ്പാർട്ട്മെൻ്റിലെ
പരിചയസമ്പന്നരായസ്പെഷലിസ്റ്റ് ഡോക്ടർമാർ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകളും നൽകും. ഹൃദ്രോഗ വിദഗ്ധരും ക്യാൻസർ രോഗ വിദഗ്ധരുമടക്കമുള്ളവരുടെ സേവനങ്ങളും ലഭ്യമാണ്.
ശ്രീചിത്തിരയിലെ മുൻ ലക്ചററും ഹൃദ്‌രോഗ വിദഗ്ധനുമായ
ഡോ. കെ. മുരളീധർ, ക്യാമ്പ് കോഡിനേറ്റർ കെ. ജെ. ജോബ്, ഡയറക്ടർ ജോയി മുളയ്ക്കൽ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് ഫോൺ: 81570 89397
