കൽപറ്റ: കൽപറ്റ എൻ. എസ്. എസ്. ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു. റഫറൻസ് ഗ്രന്ഥങ്ങൾ, നോവൽ, ചെറുകഥ, സഞ്ചാര സാഹിത്യം നിരൂപണം തുടങ്ങി അയ്യായിര ത്തോളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. ലൈബ്രറി യോടനുബന്ധിച്ച് വായന മുറിയും സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളിലെ എൻ. എസ്. എസ്. വൊളണ്ടിയർമാർ സമാഹരിച്ച ആയിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. നവീകരിച്ച സ്ക്കൂൾ ലൈബ്രറിയുടെ പ്രവർത്തനോൽഘാടനം പത്മ പ്രഭാ പൊതു ഗ്രന്ഥാലയം പ്രസിഡൻ്റ് ടി.വി. രവീന്ദ്രൻ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഷാജി തദ്ദേവൂസ് അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് എൻ. എസ്. എസ്. യൂണിയൻ പ്രസിഡൻ്റ് പി.കെ. സുധാകരൻ നായർ, സ്കൂൾ പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്ന കുമാർ, കെ. രാജേഷ്, പി.കെ. രാജീവ്, വി സിന്ധു, എസ്.ജി. സിന്ധു തുടങ്ങിയവർ സംസാരിച്ചു.
