തോട്ടാമൂല സെന്റ് കുര്യാക്കോസ് ദേവാലയത്തിനു തറക്കല്ലിട്ടു

സുല്‍ത്താന്‍ ബത്തേരി: പുനര്‍നിര്‍മിക്കുന്ന തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ ശിലാസ്ഥാപനം മലബാര്‍ ഭദ്രാസാനാധിപന്‍ ഡോ.ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് നിര്‍വഹിച്ചു. ഇടവക വികാരി ഫാ.എല്‍ദോ ചീരകത്തോട്ടത്തില്‍, കിഴക്കേക്കര ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. കുര്യാക്കോസ് ചീരകത്തോട്ടത്തില്‍, ഫാ.ഷൈജന്‍ മറുതല, ഫാ.വിപിന്‍ കുരുമോളത്ത്, ഫാ.ലിജോ തമ്പി ആനിക്കാട്ട്, ഫാ.ഷിജില്‍ കടമ്പക്കാട്ട് എന്നിവര്‍ സഹകാര്‍മികരായി. പഞ്ചായത്തംഗം ഓമന പങ്കളം, വയനാടന്‍ ചെട്ടി സര്‍വീസ് സൊസൈറ്റി ദേശീയ പ്രസിഡന്റ് ശ്രീധരന്‍ അമ്പലക്കുണ്ട്, ട്രസ്റ്റി ജോര്‍ജ് കാവുംമോളയില്‍, സെക്രട്ടറി ജെയ്‌മോന്‍ കുന്നത്ത്, നിര്‍മാണ കമ്മിറ്റി കണ്‍വിനര്‍ ജോര്‍ജ് കോലഞ്ചേരി, സെക്രട്ടറി ജിജില്‍ മാത്യു, വാസു കൃഷ്ണഭവന്‍, വാസുദേവന്‍ വെള്ളാരംകുന്ന്, പ്രഭാകരന്‍ കൈതമലയില്‍, ലക്ഷ്മണന്‍ പുല്‍തുക്കി, മോഹനന്‍ പാറശേരി, ബാബു ഉള്ളാട്ടുതൊടിയില്‍, ഷെവ.കെ.എം. പൗലോസ് കീരംകുഴിയില്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഷെവ.ഇ.പി. പൗലോസ് ഇടയനാല്‍, റെജി എരങ്ങോത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *