കല്‍പ്പറ്റ: പൂക്കോട് എന്‍ ഊര് പൈതൃക ആദിവാസി ഗ്രാമത്തില്‍ ഒയിസ്ക ചാപ്റ്റര്‍, ഡോ.മൂപ്പന്‍സ് നഴ്സിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റ് എന്നിവയുടെയും ആസ്റ്റര്‍ വോളണ്ടിയേഴ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശുചീകരണം നടത്തി. ഗ്രാമത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. ഡോ.മൂപ്പന്‍സ് നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.പ്രഫ.ലിഡ ആന്റണി, ഒയിസ്ക ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ.അബ്ദുറഹിമാന് കാതിരി, വൈസ് പ്രസിഡന്റ് ലൗലി അഗസ്റ്റിന്, സെക്രട്ടറി എല്‍ദോ കെ.ഫിലിപ്പ്, രമേശ് മാണിക്യന്, ഡോ.എ.ടി. സുരേഷ്, ജിഷ, എന്‍ ഊര് ട്രൈബല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് എം.വി. രാജന്, എ.കെ. രാധാകൃഷ്ണന്, വിനീത കെ. നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
എന്‍ ഊരില്‍ ശുചീകരണം നടത്തി
