സ്പ്രിന്റേഴ്‌സ് വയനാട് ചാരിറ്റബിള സൊസൈറ്റിയുടെ പ്രഥമ സ്പ്രിന്റേഴ്‌സ് അവാര്‍ഡ് സമ്മാനിച്ചു

കല്‍പ്പറ്റ: ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മ സ്പ്രിന്റേഴ്‌സ് വയനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രഥമ സ്പ്രിന്റേഴ്‌സ് അവാര്‍ഡ് വെള്ളാളര്‍മല ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ വി. ഉണ്ണിക്കൃഷ്ണന് സമ്മാനിച്ചു. വിദ്യാലയത്തിന്റെ സര്‍വതല സ്പര്‍ശിയായ വികസനത്തിന് നല്‍കിയ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. സൊസൈറ്റി വാര്‍ഷിക പൊതുയോഗത്തില്‍ നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര പുരസ്‌കാര സമര്‍പ്പണം നടത്തി. സ്പ്രിന്റേഴ്‌സ് ലോഗോ തയാറാക്കിയ വൈത്തിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ശരത് റാമിന് മെമന്റോ നല്‍കി. എം. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പി.വി. ജയിംസ് റിപ്പോര്‍ട്ടും കെ. അശോക്കുമാര്‍ വരവു

ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി എം. മുരളീധരന്‍(പ്രസിഡന്റ്), പി.വി. ജയിംസ്(സെക്രട്ടറി), കെ. അശോക്കുമാര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. എ. ജനാര്‍ദനന്‍ സ്വാഗതവും എം.വി. ഓമന നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *