കല്‍പറ്റ: വയനാട് ജില്ലാ വോളിബോള്‍ അസോസിയേഷന്റെയും കേണിച്ചിറ യുവപ്രതിഭ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ വയനാട് ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ് 13ന് കേണിച്ചിറ യുവപ്രതിഭ സ്‌റ്റേഡിയത്തില്‍ രാവിലെ 9 മണി മുതല്‍ നടത്തുന്നു. 1/1/2007ന് ശേഷം ജനിച്ച വയനാട് ജില്ലക്കാരായ കുട്ടികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 12ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. 19 മുതല്‍ തൃശൂര്‍ പേരാമംഗലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുള്ള ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കുന്നതാണ്. ഫോണ്‍: 9847877857
