കല്‍പ്പറ്റ: പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ.ശോഭീന്ദ്രന്റെ ചരമ വാര്‍ഷികദിനമായ 12ന് കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിംഗ് വിഭാഗം, ദര്‍ശനം ഗ്രന്ഥാലയം, പരിസ്ഥിതി സംഘടനകളുടെ ഏകോപനസമിതി, അടിവാരം ചുരം സംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ താമരശേരി ചുരത്തില്‍ മഴയാത്ര നടത്തി. കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ സതീശന്‍ കൊല്ലറയ്ക്കല്‍ ഫഌഗ് ഓഫ് ചെയ്തു. വിദ്യാലയ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി കോഴിക്കോട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പൂവത്തൊടികയില്‍ സിദ്ധാര്‍ഥന്‍ അധ്യക്ഷത വഹിച്ചു.
ദര്‍ശനം ഗ്രന്ഥശാലാ സെക്രട്ടറി എം.എ. ജോണ്‍സണ്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അടിവാരം ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, സെക്രട്ടറി സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. മഴയാത്ര കണ്‍വീനര്‍ പി. രമേഷ് ബാബു സ്വാഗതവും കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി മെന്റര്‍ കട്ടയാട്ട് ഗോപീകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
പി. ജസീലുദ്ദീന്‍, മിനി ജോസഫ്, അനൂജ സിദ്ധാര്‍ഥന്‍, സുവിന്‍ കെ. സതീഷ്, കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ അധ്യാപികമാരായ പി.ടി. ഐശ്വര്യ, എന്‍. രഹ്‌ന, പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് മുന്‍ റേഞ്ച് ഓഫീസര്‍ എന്‍.എം. ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
താമരശേരി ചുരത്തില്‍ മഴയാത്ര നടത്തി
