മാനന്തവാടി : കേരളത്തിലെ പിണറായി പോലീസ്-ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തിന്നപകടമാണെന്നും ജനാധിപത്യ വിശ്വാസികൾ കടുത്ത ജാഗ്രത പുലർത്തണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി.
മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു സമൂഹം ഈ അപകടകരമായ കൂട്ട്കെട്ടിനെതിരെ പ്രതിഷേധങ്ങൾ ഉയർത്തണമെന്നും ചെറുത്തുതോൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ അധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ വൈസ് പ്രസിഡന്റ് ആറ്റക്കോയ തങ്ങൾ, സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി ജോയിന്റ് സെക്രട്ടറി ഖാലിദ്, ട്രഷറർ ഫസ്‌ലുറഹ്മാൻ, കമ്മിറ്റിയംഗം നൗഫൽ പി കെ തുടങ്ങിയവർ സംസാരിച്ചു.
പിണറായി പോലീസ്-ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തിന്നപകടം: സുലൈമാൻ വി
