സൺഡേ സ്കൂൾ കേന്ദ്ര കലോൽസവം; മലബാർ ഭദ്രാസനത്തിന് രണ്ടാംസ്ഥാനം

മീനങ്ങാടി: യാക്കോബായ സണ്ടേസ്ക്കൂൾ അസോസിയേഷൻ്റെ കേന്ദ്ര മൽസരത്തിൽ മലബാർ ഭദ്രാസനത്തിന് റണ്ണേഴ്സ് അപ്പ് കിരീടം. എറണാകുളം പുത്തൻകുരിശിൽ വെച്ചായിരുന്നു മത്സരം. വയനാട്, നീലഗിരി ഉൾപ്പെടുന്ന മലബാർ ഭദ്രാസനത്തിന്സീനിയർ ബാല പ്രതിഭ, സബ് ജൂനിയർ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം, ജൂനിയർ, സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. സണ്ടേസ്കൂൾ അസോസിയേഷൻ പ്രസിഡൻ്റ് മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തയിൽ നിന്നും ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി ,കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ബേബി എന്നിവർ ട്രോഫികൾ ഏറ്റുവാങ്ങി. വിജയികളെ അസോസിയേഷൽ ജനറൽ സെക്രട്ടറി പി.വി ഏലിയാസ്, കലോൽസവ സെക്രട്ടറി ടി.വി സജീഷ് എന്നിവർ അനുമോദിച്ചു.
ഇൻസ്പെക്ടർമാരായ ടി.ജി ഷാജു, എൻ.പി തങ്കച്ചൻ, കെ.കെ യാക്കോബ്, ഹെഡ്മാസ്റ്റർ പ്രതിനിധി പി കെ ഏലിയാസ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *