അന്തർ സംസ്ഥാന ഹാൻഡ് ബോൾ പ്രീമിയർ ലീഗ് സമാപിച്ചു

പടിഞ്ഞാറത്തറ : വയനാട് ഹാൻഡ്‌ബാൾ പ്രീമിയർ ലീഗ് മെൻ /വുമൺ സീസൺ -1 പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടിൽ സമാപിച്ചു. ഫൈനൽ മത്സരത്തിൽ കേരള പോലീസും തമിഴ്നാട് പോലീസ് ടീമും തമ്മിൽ നടന്ന പുരുഷന്മാരുടെ മത്സരത്തിൽ 22-18 എന്ന സ്കോറിന് കേരള പോലീസ് പുരുഷൻമാരിൽ വിജയികളായി. വനിതാ വിഭാഗത്തിൽ വയനാട് ലയൺസ് തമിഴ് നാട് പോലീസ് ടീമിനെ 14-10 സ്കോറിന് പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. ഉദ്ഘാടനവും സമ്മാനദാനവും കൽപറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അബ്ദുൾ റഹീം നിർവഹിച്ചു, സംസ്ഥാന ഹാൻഡ്‌ബാൾ അസോസിയേഷൻ സെക്രട്ടറി ശ്
എസ് എസ് സുധീർ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ഹാൻഡ്‌ബാൾ അസോസിയേഷൻ സെക്രട്ടറി കെൻസി ജോൺസൺ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *