കാവുംമന്ദം: കാലിക്കട്ട് യൂണിവേഴ്‌സിറ്റി എംഎസ്ഡബ്ല്യു പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ കാവുംമന്ദം കാലിക്കുനി മഞ്ചപ്പുള്ളി എം.എ. നഹ്ഷാനയെ യൂത്ത്‌ലീഗ് യൂണിറ്റ് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് എം.പി. ഹഫീസലി അധ്യക്ഷത വഹിച്ചു. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി മെമന്റോ നല്‍കി. സഹീറുദ്ദീന്‍ പള്ളിമാലില്‍, കെ.പി. സബീര്‍ അലി, എം.കെ. റഊഫ്, കെ.പി. ഇസ്ഹാഖ്, ഉസ്മാന്‍ മഞ്ചപ്പുള്ളി, ജലീല്‍ തയ്യില്‍, ഹൈദര്‍ ഗസീബ്, എം.എ. ഫൈസല്‍, എം.എ. സുഫൈല്‍ എന്നിവര്‍ പങ്കെടുത്തു.
മഞ്ചപ്പുള്ളി അഷ്‌റഫ്-റംല ദമ്പതികളുടെ മകളാണ് നഹ്ഷാന. പെരിന്തല്‍മണ്ണ എസ്എന്‍ഡിപി വൈഎസ് എസ് കോളജിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം.
