പുളിയാര്‍മല ലവ് ഗ്രീന്‍ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ഭക്ഷ്യമേളയിലെ രുചിവൈവിധ്യം ശ്രദ്ധേയമായി.

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍, നൈപുണ്യ വികസനവും സുസ്ഥിര തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഡിഡിയുജികെവൈ എന്നിവയുടെ സഹകരണത്തോടെ പുളിയാര്‍മല ലവ് ഗ്രീന്‍ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ഭക്ഷ്യമേളയിലെ രുചിവൈവിധ്യം ശ്രദ്ധേയമായി. നാടന്‍ മുതല്‍ അറബിക് വരെ വിഭവങ്ങള്‍ മേളയുടെ ആകര്‍ഷണമായി. ലൗ ഗ്രീന്‍ അക്കാദമിയിലെ ഹോട്ടല്‍ മാനേജ്‌മെന്റ്, ഏവിയേഷന്‍ വിദ്യാര്‍ഥികളുടെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. ഡെമോ എയര്‍പോര്‍ട്ട് പ്രദര്‍ശനം, മാഗസിന്‍ പ്രകാശനം എന്നിവ ഇതോടനുബന്ധിച്ച് നടന്നു. 20 ഇനം ജ്യൂസും മറ്റു പാനീയങ്ങളും അടങ്ങിയ ബിവറേജ് കൗണ്ടര്‍, വിവിധ തരം ഐസ്‌ക്രീം, പുഡ്ഡിംഗ്, ഫ്രൂട്ട് സാലഡ് എന്നിവ അടങ്ങിയ ഡെസേര്‍ട്ട് കൗണ്ടര്‍ എന്നിവ ഭക്ഷ്യമേളയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. ആകെ ആറ് സ്റ്റാളുകളാണ് വിദ്യാര്‍ഥികള്‍ സജ്ജമാക്കിയത്.
ഭക്ഷണത്തിന്റെ തീമിന് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് വിദ്യാര്‍ഥികള്‍ ധരിച്ചത്. പഠിതാക്കളുടെ ഗാനാലാപനവും നൃത്തവും മേളയ്ക്കു കൊഴുപ്പേകി. 300 ഓളം രക്ഷിതാക്കള്‍ മേളയ്ക്ക് എത്തി.
അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.കെ.ബാലസുബ്രഹ്മണ്യന്‍, എഡിഎംഎസ് കെ. അമീന്‍, ഡിപിഎം ജെന്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അക്കാദമി വിദ്യാര്‍ഥികളില്‍ ജോലി ലഭിച്ചവര്‍ക്ക് അസിസ്റ്റന്റ് കാള്‍ ലെറ്റര്‍ വിതരണം ചെയ്തു. അക്കാദമി മാഗസിന്‍ പ്രകാശനം കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *